തിരുവനന്തപുരം . വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ അയ്യർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. ഇത് സംബന്ധിച്ച പരാതി എഐസിസി നേതൃത്വത്തിന് നൽകി. രാജീവ് ഗാന്ധി നടപ്പാക്കിയ പഞ്ചായത്തിരാജ് സംവിധാനത്തെ കുറിച്ച് പറയാനാണ് വേദിയിൽ എത്തിയതെന്നു മണിശങ്കർ അയ്യർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തെന്ന ആക്ഷേപവുമായി കേരളീയം ബഹിഷ്കരിച്ച സംസ്ഥാന കോൺഗ്രസിന് തിരിച്ചടിയാണ് മണിശങ്കർ അയ്യരുടെ
സാന്നിധ്യം. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചിട്ടും അവസാന ദിവസമാണ് പങ്കെടുക്കരുതെന്ന് നേതൃത്വം അറിയിച്ചതെന്ന് മണി ശങ്കർ അയ്യർ
കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം കൂടുതൽ മെച്ചപ്പെട്ടതാകണമെന്ന് സെമിനാറിൽ മണിശങ്കർ അഭിപ്രായപ്പെട്ടു.
പാർട്ടിയെ ധിക്കരിച്ച് പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർക്കേതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചതായി
വി ഡി സതീശൻ.
മണി ശങ്കർ കേരളീയത്തിൽ പങ്കെടുത്തതതിൽ സംസ്ഥാന നേതൃത്വത്തിനു
വിയോജിപ്പുണ്ടെങ്കിലും നിരന്തരം സെമിനാറുകളിൽ പങ്കെടുക്കുന്ന ആളായതിനാൽ AICC നടപടി എടുക്കാൻ സാധ്യതയില്ല.