തിരുവനന്തപുരം. തലസ്ഥാനത്ത് കല്ലറ തുറന്ന് പോസ്റ്റുമോർട്ടം. കരോട് മൈലച്ചൽ സ്വദേശി തോമസ് അഗസ്റ്റിൻ നാഥിന്റെ മൃതദേഹമാണ് പരിശോധിച്ചത്. 2022 ഫെബ്രുവരി അഞ്ചിനാണ് തോമസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്.
മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്. തോമസിന്റെ മരണം കൊലപാതകം ആണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു