സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രന് നോട്ടീസ് നൽകി

Advertisement

വയനാട്. സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.

സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് പണം നൽകി എന്നാണ് കേസിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ആര്‍ മനോജ് കുമാറിൻ്റേതാണ് നോട്ടിസ്.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സി കെ ജാനുവിന് നൽകി എന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആണ് പരാതിക്കാരൻ. ജെആര്‍പി നേതാവായിരുന്ന പ്രസീത അഴീക്കോടാണ് കോഴ ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു. ഫോറൻസിക് പരിശോധനയിൽ ശബ്ദം കെ സുരേന്ദ്രൻ്റേത് തന്നെയെന്ന് വ്യക്തമായിരുന്നു.