കാസർകോട് പൈവളിഗ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി പി ഐ – ബി ജെ പി സഖ്യത്തിന് ജയം

Advertisement

കാസർഗോഡ് പൈവളിഗ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെത്തടുപ്പിൽ സി പി എം – യു ഡി എഫ് സഖ്യത്തെ അട്ടിമറിച്ച് സിപിഐ ബിജെപി സഖ്യം ഭരണം പിടിച്ചു.11 അംഗ ഭരണ സമിതിയിൽ 9 സീറ്റുകളാണ് സി പി ഐ ബി ജെ പി സഖ്യം നേടിയത്. സി പി എമ്മുമായുള്ള സ്ഥാനാർത്ഥി ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് സി പി ഐ പുതിയ പരീക്ഷണത്തിനിറങ്ങിയത്. രാത്രി വൈകിയാണ് ഫലപ്രഖ്യാപനമുണ്ടായത്. സി പി എം പ്രവർത്തകർ സി പി ഐ യ്ക്ക് എതിരെ പ്രതിഷേധ പ്രകടനം നടത്തി.