നിത്യവൃത്തിക്ക് വലയുന്ന കെഎസ്ആർടിസിയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

Advertisement

തിരുവനന്തപുരം. ശമ്പളത്തിന് പോലും ബുദ്ധിമുട്ട് പക്ഷേ മുഷ്ക് കാട്ടാന്‍ മടിയില്ല, കെഎസ്ആർടിസിയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ മാനേജ്മെൻറ് നടപടിയില്‍ വ്യാപക പരാതി .നിത്യവൃത്തിക്ക് വലയുന്ന 3000ത്തിലധികം ജീവനക്കാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. മാനേജ്മെൻറ് പ്രതികാര നടപടിയുടെ ഭാഗമാണ് സ്ഥലം മാറ്റം എന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൂട്ട സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആർടിസി മാനേജ്മെൻറ് പുറത്തിറക്കിയത്. എല്ലാ ഡിപ്പാർട്ട്മെന്റുകളിലെയും ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി എന്നാണ് ആക്ഷേപം .

കണക്കുകൾ പ്രകാരം 3000ത്തിലധികം ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ട് . 1578 ഡ്രൈവർമാരും ,1348 കണ്ടക്ടർമാരും സ്ഥലംമാറ്റ പട്ടികയുടെ ഭാഗമായി. മെക്കാനിക്കൽ , മിനിസ്റ്റീരിയൽ വിഭാഗങ്ങളിലും കൂട്ടമായി തന്നെയാണ് ജീവനക്കാരെ മാനേജ്മെൻറ് സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാൻ സി എം ഡി ബിജു പ്രഭാകർ ശ്രമിച്ചിരുന്നുവെങ്കിലും വിവിധ യൂണിറ്റുകളുടെയും തൊഴിലാളി സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. അന്യായമായ സ്ഥലം മാറ്റ ഉത്തരവിനെതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.കോര്‍പറേഷന്‍റെ ചരിത്രത്തിലേക്കും വലിയ പ്രതിസന്ധിയെയാണ് അത് നേരിടുന്നത്. നിത്യവൃത്തിക്ക് വലയുന്നവര്‍ ഏറെയാണ്. അതിനിടെയാണ് എന്തോ അത്യാവശ്യംപോലെ സ്ഥലം മാറ്റം. വേദനകള്‍ ഉള്ളിലടക്കി ഇപ്പോഴും ജോലിക്കെത്തുന്ന ജീവനക്കാരെ സമാശ്വസിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരമാണ് അധികൃതരുടെ മുഷ്ക് കാട്ടലെന്നാണ് ആക്ഷേപം.