കരിമ്പന പാലത്ത് വാഹനാപകടത്തിൽ ഒരു മരണം

Advertisement

കോഴിക്കോട്. വടകര ദേശീയപാതയിൽ കരിമ്പന പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. മിനിലോറി രണ്ട് ലോറികളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മിനിലോറിയിലുള്ള സേലം സ്വദേശിയാണ് മരിച്ചത്. മിനിലോറിയിലുള്ള രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണമായും തകർന്നു.വാഹനം വെട്ടിപൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.അപകടത്തെ തുടർന്ന് ഏറെ സമയം ഗതാഗതം തടസപ്പെട്ടു.രാവിലെ ആറു മണിക്കാണ് അപകടം ഉണ്ടായത്