ദുരൂഹസാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ

Advertisement

മൂവാറ്റുപുഴ. ദുരൂഹസാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ.
അടൂപറമ്പ് കമ്പനിപ്പടിയിൽ പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻ തോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. കമ്പനിയിലെ കോമ്പൗണ്ടിൽ തന്നെയുള്ള ഇവരുടെ താമസസ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ഒരാളുടെ ഭാര്യ ഇയാളെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയാതെ വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ്
മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഒരാളെ കാണാതായിട്ടുള്ളതായി പറയുന്നു . കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement