മന്ത്രി ബിന്ദുവിനെതിരെ കരിങ്കൊടി പ്രതിഷേധം

Advertisement

തിരുവനന്തപുരം.തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് ബിന്ദുവിനെതിരെ കരിങ്കൊടി പ്രതിഷേധം. കേരളീയത്തിന്റെ വാർത്താസമ്മേളനത്തിന് എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. എന്തിനു പ്രതിഷേധിക്കുന്നു എന്ന് അവർക്കും എനിക്കും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.


കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം.

സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ, ഫർഹാൻ മുണ്ടേരി, ആദേഷ് സുധർമ്മൻ,അർജുൻ കട്ടയാട്ട്,ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം വരുന്ന പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞത്. വരുംദിവസങ്ങളിലും മന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധിച്ച പ്രവർത്തകരെ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തൃശ്ശൂൽ മന്ത്രിയുടെ ചിത്രത്തിൽ കരിയോയിൽ ഒഴിച്ച് കൊണ്ടായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം.കെഎസ്യുക്കാർ എന്തിനു പ്രതിഷേധിക്കുന്നുവെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എസ്എഫ്ഐ സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ചു എന്ന് കാണിച്ച് പുറത്തുവന്ന ടാബുലേഷൻ ഷീറ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ.തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

Advertisement