രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷന്‍ എന്ന പെരുമ നേടി ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍

Advertisement

പാലക്കാട്. രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷന്‍ എന്ന പെരുമ നേടിയ ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ഐഎസ്ഒ സാക്ഷ്യപത്രം കൈമാറി.വിവിധ രീതിയിലുള്ള പ്രവർത്തന മികവും ക്രമസമാധാന പരിപാലനവും ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.ഐ.എസ്.ഓ ഡയറക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐപിഎസ് അംഗീകാരപത്രം ഏറ്റുവാങ്ങി


കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കുന്നതിനും തടയുന്നതിനും, കാഴ്ചവെച്ച മികവ്, ക്രമസമാധാന പരിപാലനം, അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള കുറ്റാന്വേഷണ മികവ്, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങളോടുള്ള സൗഹാർദ്ദപരമായ പെരുമാറ്റം, ഹരിത പ്രോട്ടോക്കോൾ പരിപാലനം, ജനമൈത്രി സംവിധാനം വഴി പൊതു ജന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ മുതലായവ പരിഗണിച്ചാണ് സ്റ്റേഷന് ഐ.എസ്.ഓ അംഗീകാരം ലഭിച്ചത്.രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്‌കാരം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ഒറ്റപ്പാലം സ്റ്റേഷന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ അംഗീകാരവും തേടി എത്തിയത്. സ്‌റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.എസ്.ഓ ഡയറക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐപിഎസ് അംഗീകാരപത്രം ഏറ്റുവാങ്ങി

ഷൊർണ്ണൂർ ഡിവൈഎസ്‌പി പി സി ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻ എംഎൽഎ പി ഉണ്ണി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisement