കൊച്ചി . തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ അസമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം.
നഗരസഭയും പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്. വ്യാപാരികളുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകും.
അതേസമയം നഗരത്തിലെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനം ചോദ്യം ചെയ്താണ് ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക് എത്തുന്നത്. കച്ചവടത്തെ പ്രതികൂലമായി ബാധിക്കും.
നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനം എന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.