2023 നവംബർ 06 തിങ്കൾ
BREAKING NEWS
👉കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ ബോംബ് സ്ഥോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു.
👉തൈക്കാട്ടുകാര സ്വദേശി മോളി ജോയ് (61 ) ആണ്
എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ മരിച്ചത്.ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
👉ഇടുക്കിയിൽ കനത്ത മഴയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ഒരാൾ മരിച്ചു.
👉 ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു റോയി.
👉ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടി 4 വീടുകൾ തകർന്നു.
👉 തമിഴ്നാട് മന്ത്രി ഇ.വി.വേലുവിൻ്റെ വീട്ടിൽ ഇന്നും ഇഡി റെയ്ഡ്,
👉 തിരുവനന്തപുരം വെഞ്ഞാറുംമൂട്ടിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ കാർ ഇടിച്ച് നിംസ് ആശുപത്രിയിലെ ഡോക്ടർക്കും മകൾക്കും പരിക്ക്
🌴 കേരളീയം 🌴
🙏സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പോലെ സമാനരീതിയില്‍ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ ക്ഷണിക്കുമെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
🙏മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തടിമില്ലിലെ തൊഴിലാളികളും അസം സ്വദേശികളുമായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.
🙏ഫോട്ടോ എടുക്കുന്നതിനിടയില്‍ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ യുവാവ് മണ്‍റോതുരുത്തില്‍ മുങ്ങി മരിച്ചു. ഉല്ലാസയാത്രക്കെത്തിയ കടയ്ക്കല്‍ സ്വദേശി ലാല്‍കൃഷ്ണന്‍ (26) ആണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏രാജ്യത്തെ കര, വ്യോമ, നാവിക സേനയില്‍ ഇനി റാങ്ക് പരിഗണിക്കാതെ അവധി. വനിതാ സൈനികര്‍ക്കായുള്ള സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ സേനകളിലെ വനിതാ സൈനികര്‍ക്കും, ഇനി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രസവ, ശിശുപരിപാലന അവധികള്‍ ലഭിക്കും.
🙏ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററായ രുദ്ര ഹെലികോപ്റ്ററിന്റെ പരീക്ഷണം വിജയം. രുദ്രയില്‍ നിന്ന് റോക്കറ്റുകള്‍ വര്‍ഷിക്കുന്ന വിഡിയോ ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പ്സ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കു വെച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്.
🙏യുഎഇയിലേക്കു പോകാന്‍ ഉപദേശിച്ചത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണെന്ന് വെളിപ്പെടുത്തി വിവാദ ഓണ്‍ലൈന്‍ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ്പിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ശുഭം സോണിയാണ്, യുഎഇയിലേക്കു പോകാന്‍ ബാഗേല്‍ ഉപദേശിച്ചതായി വെളിപ്പെടുത്തിയത്.
🙏ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പ് മഹാദേവ് അടക്കം 22 ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. മഹാദേവ് ആപ്പിനെതിരെ ഛത്തീസ്ഗഡിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടല്‍.
🙏കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഇന്ത്യാ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമാണെന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും മധ്യപ്രദേശിലെ പാര്‍ട്ടി അണികളോട് അഖിലേഷ് പറഞ്ഞു.
🙏സൗജന്യ റേഷന്‍ അഞ്ചു വര്‍ഷം കൂടി നീട്ടിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുടേണ്‍ അടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിനെ എതിര്‍ത്തയാളാണ് മോദിയെന്നും സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിലെ നിര്‍ദേശമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
🙏അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്. ഓഫിസ് റൂമിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നത്.
🙏റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ വധ ഭീഷണി മുഴക്കിയ യുവാക്കള്‍ പിടിയില്‍. തെലങ്കാന സ്വദേശികളായ ഗണേഷ് രമേഷ് വനപര്‍ധി, ഷബദ് ഖാന്‍ എന്നിവരാണ് പിടിയിലായത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ഇസ്രയേല്‍ സൈന്യം അണുബോംബ് വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നു പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവിനെ തിരുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ഗാസയില്‍ ഇസ്രയേല്‍ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
🏏 കായികം 🏏
🙏ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കി ഇന്ത്യ. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. ലോകകപ്പിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 243 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
🙏ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 101 റണ്‍സ് നേടിയ വിരാട് കോലിയുടേയും 77 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
🙏ജഡേജ 5 വിക്കറ്റെടുത്തു. തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ നാലാം സ്ഥാനത്തെത്തുന്ന ടീമിനെയാണ് ഇന്ത്യ നേരിടുക.
🙏സെഞ്ച്വറികളില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് വിരാട് കോലിയുടെ 49-ാം ഏകദിന സെഞ്ച്വറി.
🙏 സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രമാണ്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ 49 -ാം സെഞ്ച്വറിയടിച്ചത്.