പാലക്കാട് : ചിറ്റൂരിൽ തെങ്ങിൽനിന്ന് വീണ് ചെത്ത് തൊഴിലാളി മരിച്ചു. എരുത്തേമ്പതി കരിമണ്ണ് കറുപ്പണ്ണന്റെ മകൻ നടരാജൻ (63) ആണ് മരിച്ചത്.
കരിമണ്ണിലെ സ്വകാര്യ വ്യക്തിയുടെ തോപ്പിൽ കള്ള് ചെത്തുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ,ആറോടെയാണ് സംഭവം. ഉടൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലെപോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: കൃഷ്ണവേണി.
മക്കൾ: പ്രഭാകരൻ, മണിയരശി