തൃശൂര്‍. ശ്രീ കേരളവർമ്മ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടപെട്ടു എന്ന് ആരോപണത്തിൽ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും രംഗത്തെത്തി.
കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിസിസിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പ്രധാന പാതയിൽ പോലീസ് തടഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐയുടെ മരണമണി ക്യാമ്പസുകളിൽ മുഴങ്ങി തുടങ്ങിയെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
സമരത്തെ നേതാക്കൾ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് ഹൈക്കോടതിവിധി വരുന്നത് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ നയിക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നാളെ തൃശ്ശൂർ കളക്ടറേറ്റിലേക്ക് കെഎസ്‌യു മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്