കൊച്ചി.ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വിമർശനം . ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.ചീഫ് സെക്രട്ടറി ബുധനാഴ്ച ഹാജരാകണം എന്നും കോടതി നിർദ്ദേശം നൽകി.കെ.എസ്.ആർ ടി സി യിൽ കൃത്യമായി പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി മുൻജീവനക്കാർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.