ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധയോഗം, മന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയും

Advertisement

തിരുവനന്തപുരം:

കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ്‌ യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ഇന്ന് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.