2023 നവംബർ 07 ചൊവ്വ
BREAKING NEWS
👉 ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധയോഗം, മന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയും
👉ചത്തീസ്ഗഢിൽ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം, ഒരു ബിഎസ്എഫ് ജവാന് പരിക്ക്
👉ഇസ്രായേൽ ഹമാസ് യുദ്ധത്തിന് ഒരു മാസം, മരണം പതിനായിരം കടന്നു. കൊല്ലപ്പെട്ടവരിൽ 4104 കുട്ടികളും .
👉സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. എറണാകുളം ,ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്.
👉പാലക്കാട് നല്ലേപ്പള്ളിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഊർമ്മിള (32) ആണ് കൊല്ലപ്പെട്ടത്.
👉പാലക്കാട് കൂട്ടുപാതയിൽ കെഎസ് ആർ റ്റി സി സ്വിഫ്റ്റ് ബസിന് കല്ലെറിഞ്ഞ തമിഴ്നാട് സ്വദേശി വിജയകുമാർ അറസ്റ്റിൽ.
👉കെ പി സി സി പ്രസിഡൻറ് കെ.സുധകരൻ ഇന്ന് വൈകിട്ട് 4ന് പാണക്കാട്ടെത്തി ചർച്ച നടത്തും
🌴 കേരളീയം 🌴
🙏ചക്രവാതച്ചുഴിമൂലം കേരളത്തില്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നാളെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.
🙏പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാരിനു നേട്ടമുണ്ടാകണമെങ്കില്‍ 2040 വരെ കാത്തിരിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്‍ഷന്‍ വിഹിതം ശമ്പളത്തിന്റെ പത്തു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്നും ക്ഷാമബത്ത 14 ശതമാനമായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
🙏വാഹനങ്ങള്‍ക്കു പിഴ കുടിശികയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്.
🙏അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പരിഗണനാ വിഷയത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും അസമയം വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
🙏പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നു പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും കാണും. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് ബന്ധം ഉലഞ്ഞിരിക്കേയാണ് സന്ദര്‍ശനവും കൂടിക്കാഴ്ചയും.
🙏മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയതിന് ആര്യാടന്‍ ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതി നാളെ ചേരുമെന്ന് സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലപ്പുറത്തെ കൂടുതല്‍ നേതാക്കളെ കേള്‍ക്കും.
🙏കുന്ദമംഗലം കോളജില്‍ വോട്ടെണ്ണുന്നതിനിടെ ബാലറ്റ് പേപ്പര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനാല്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്- കെഎസ് യു പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു.
🙏കൂറുമാറ്റം ജനാധിപത്യത്തിന്റെ ശാപമാണെന്ന് കേരളാ ഹൈക്കോടതി. ഇത്തരക്കാര്‍ക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കിയുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
🙏വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കലാപത്തിനു ശ്രമിച്ചെന്നു പോലീസ് കേസെടുത്ത കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് കൊടിസുനിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഫോട്ടോ ഉപയോഗിച്ച് ഡിവൈഎസ്പിയോടു പണം ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ തട്ടിപ്പു ശ്രമം. എസ്പി വി. അജിത്തിന്റെ പേരില്‍ വ്യാജ വാട്സ് അപ് അക്കൗണ്ട് രൂപീകരിച്ചാണ് ഡിവൈഎസ്പി നന്ദകുമാര്‍ അടക്കം പോലീസിലെത്തെന്നെ പലരോടും പണം ആവശ്യപ്പെട്ടത്.
🙏ബസില്‍ യാത്ര ചെയ്യുന്നതിനിടെ ആണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
🇳🇪 ദേശീയം 🇳🇪
🙏ഡല്‍ഹി ഗ്യാസ് ചേംബറായി. വായു മലിനീകരണം അസഹ്യമായതോടെ ഈയാഴ്ച 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ സ്‌കൂളുകളും അടച്ചിടും. ദീപാവലിക്കു ശേഷം 13 മുതല്‍ 20 വരെ ഒറ്റ- ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കും. പ്രൈമറി ക്ളാസുകള്‍ക്കു നേരത്തെ വെളളിയാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു.
🙏തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിക്കെതിരായ അഴിമതികേസിലെ പുന:പരിശോധനയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പൊന്‍മുടിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണകോടതി വെറുതെ വിട്ട കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതായിരുന്നു. മന്ത്രിക്കു ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
🙏തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവുമായി സിപിഐ. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലം സിപിഐക്കു നല്‍കി. സീറ്റ് ധാരണയിലെത്താത്തതിനാല്‍ സിപിഎം ഒറ്റയ്ക്കാണു മല്‍സരിക്കുന്നത്.
🙏കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്കുള്ള ‘ഭാരത് ആട്ട’ പുറത്തിറക്കി. കിലോയ്ക്ക് ഇരുപത്തേഴര രൂപയാണു വില. ഡല്‍ഹിയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ‘ഭാരത് ആട്ട’ വിതരണം ചെയ്യുന്നത്.
‘
🙏നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, മഹാദേവ് ബെറ്റിംഗ് ആപ് അഴിമതി ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെക്കൊണ്ട് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍.
🇦🇺 അന്തർദേശീയം 🇦🇽
🙏ഗാസയെ വിഭജിച്ച ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസ പടിച്ചെടുത്തു. ഗാസയിലെ ഇസ്രയേല്‍- ഹമാസ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. വടക്കന്‍ ഗാസയിലുള്ളവര്‍ മൂന്നു മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു.
🙏ഭയംമൂലം ജനം പുറത്തിറങ്ങാതെ ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലുമാണു കഴിയുന്നത്. ഗാസ നഗരത്തെ വളഞ്ഞ ഇസ്രയേല്‍ സൈന്യം വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
🙏നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് നേപ്പാളില്‍ ഭൂചലനം. കാഠ്മണ്ടുവില്‍നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ജജര്‍കോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
🥍🏑കായികം🏏🏸
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരെ 3 വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് വീതം മാത്രമുള്ള ഇരുവരും നേരത്തെ തന്നെ സെമി കാണാതെ പുറത്തായതാണ്.