ധോണിയിൽ കാട്ടാനക്കൂട്ടമിറങ്ങി

Advertisement

പാലക്കാട് . ധോണിയിൽ കാട്ടാനക്കൂട്ടമിറങ്ങി. ധോണി മായാപുരത്താണ് ഇന്ന് പുലർച്ചെ 3 കാട്ടാനകൾ ഇറങ്ങിയത്.

പ്രദേശത്തെ എല്ലാ വീടുകൾക്ക് മുന്നിലെയും മതിലുകൾ കാട്ടാനകൾ തകർത്തു.രണ്ടോ മൂന്നോ മാസത്തെ ഇടവേളക്ക് ശേഷമാണ് ധോണിയിൽ കാട്ടാനക്കൂട്ടം എത്തുന്നത്.കാട്ടാനകൾ വീണ്ടുമെത്തുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. പിടി സെവന്‍ ഇറങ്ങി ഭീതിവിതച്ച സ്ഥലമായ ധോണിയില്‍ ഏറെനാളായി ആനപ്പേടിയില്ലാതിരുന്നതാണ്.

.file picture