കേരളീയ ത്തിൽ ആദിവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന വിവാദം കത്തുന്നു

Advertisement

തിരുവനന്തപുരം .കേരളീയത്തിൽ ആദിവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന തരത്തിൽ വിവാദം കത്തി പടരുന്നു.ഫോക്ലോർ അക്കാദമിയുടെ ആദിമം പ്രദർശനം നിരുപദ്രവകരമെന്നും 
ആദിവാസി ജനവിഭാഗത്തെ പ്രദർശന വസ്തു ആക്കരുത് എന്ന് തന്നെയാണ് തൻ്റെ നിലപാട് എന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന്
പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനവാസി വിഭാഗത്തിന്റെ സ്വത്തത്തെ വികൃതമാക്കിയ സംഘാടകർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു…



കേരളീയം പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന ഫോക്ലോർ അക്കാദമിയുടെ ആദിമം പ്രദർശനമാണ് 
വിവാദമായിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ആദിവാസി വിഭാഗങ്ങളെ സർക്കാർ പ്രദർശന വസ്തുവാക്കി എന്ന വിമർശനം, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു..



വിവാദം രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തു.
വിഷയം പരിശോധിക്കുമെന്നും ഉചിതമായ തിരുത്തൽ വരുത്തുമെന്നും 
പട്ടിക വർഗ വികസന മന്ത്രി കെ.രാധാകൃഷ്ണൻ്റെ ഓഫിസ് അറിയിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല. പിന്നാലെ മന്ത്രിക്ക് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.. 



ആദിവാസി ഗ്രോത്ര വിഭാഗത്തെ അപമാനിച്ചതിലൂടെ കേരളീയം കേരളത്തിൻ്റെ യശസ് കെടുത്തിയെന്ന് ബി ജെ പി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു…

ആദിവാസി ജനവിഭാഗത്തോട് ഏറ്റവും കൂറുള്ളത് ആർക്കാണെന്ന് ജനങ്ങൾക്കറിയാമെന്നും
വയനാട്ടിലെ വെടിവെപ്പിന്റെ കാര്യമൊന്നും പറയിപ്പിക്കരുതെന്നും
കേരളീയം സംഘാടക സമിതി ചെയർമാനായ മന്ത്രി വി.ശിവൻകുട്ടി..



സാംസ്കാരിക വകുപ്പിന് കീഴിലാണ് കേരള ഫോക്ലോർ അക്കാദമി. എസ് സി എസ് ടി വകുപ്പ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചിട്ടില്ല എന്ന് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കുമ്പോൾ സാംസ്കാരിക വകുപ്പ് മൗനത്തിലാണ്.


Advertisement