തിരുവനന്തപുരം. ബില്ലുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതി നിലപാട് അറിഞ്ഞശേഷമേ തുടർനടപടി സ്വീകരിക്കുവെന്നും ഗവർണർ അറിയിച്ചു.
അതല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകുകയോ മുഖ്യമന്ത്രി അയച്ച കത്ത് പിൻവലിക്കുകയോ ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സമ്മർദ്ദത്തിന് വഴങ്ങാൻ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ തീരുമാനമെടുക്കണമെങ്കിൽ ചില നിബന്ധനകളും ഗവർണർ മുന്നോട്ടുവയ്ക്കുന്നു. ബില്ലുകളുടെ കാര്യത്തിൽ തനിക്ക് വ്യക്തത കിട്ടിയ തീരൂവെന്നും ആവർത്തികുകയാണ് ആരിഫ് മുഹമ്മദ് ഖാൻ
മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാർക്കെതിരായ സുപ്രീംകോടതി നിരീക്ഷണത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയാമെന്നും ഗവർണർ
മാനവ വിഭവശേഷിയുള്ള കേരളം മദ്യത്തിലൂടെയും ലോട്ടറിയുലൂടെയും വരുമാനം കണ്ടെത്തുന്നത് നാണക്കേടാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ബില്ലുകളുടെ കാര്യത്തിൽ രാജ്ഭവന്റെ തുടർ നീക്കങ്ങളും നിർണായകമാകും