കരുവന്നൂർ , സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടിസ്

Advertisement

തൃശ്ശൂർ.കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാടിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടിസ്. കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വന്ന ഇ ഡിയുടെ തുടർ നടപടികളിലാണ് ജില്ലാ സെക്രട്ടറി എം എം വർഗീസ് ഈ മാസം 28ന് ഹാജരാകാന്‍ നിർദ്ദേശം.

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാടിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് മാസം 28ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത് .രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ ഇതുവരെ ഇഡിയ്ക്ക് ലഭിച്ച മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് എംഎം വർഗീസിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത വായ്പകൾ നൽകിയതിന് പിന്നിൽ സിപിഎം പാർലമെൻററി കമ്മിറ്റിയാണെന്നും ഇതിനായി മിനുട്ട്സ് സൂക്ഷിച്ചിരുന്നു എന്നും ഇ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. 55 പേരെ പ്രതിസ്ഥാനത്ത് ചേർത്താണ് ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
എസി മൊയ്തീനെയും എം കെ കണ്ണനെയും ഒഴിവാക്കി കൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രത്തിന് പിന്നാലെ കേസിൽ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും ഇ ഡി കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്