പേര്യയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ, 2 മാവോയിസ്റ്റുകൾ പിടിയിലായി

Advertisement

വയനാട്. പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. 2 മാവോയിസ്റ്റുകൾ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. 2 മാവോയിസ്റ്റുകൾ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകൾ ചപ്പാരം കോളനിയിലെ അനീഷിൻ്റെ വീട്ടിലെത്തിയത്. വീട്ടിൽ മൊബൈൽ ഫോണുകളും, ലാപ് ടോപ്പും ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞത്. ഇതിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

.representational picture

Advertisement