വാർത്താനോട്ടം

Advertisement

2023 നവംബർ 08 ബുധൻ

BREAKING NEWS

👉തിരുവനന്തപുരം കണ്ടല സർവ്വീസ് സഹരണ ബാങ്കിൽ ഇ ഡി പരിശോധന

👉കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചാരണം നടത്തിയ ലസിത പാലയ്ക്കൽ, ആർ.ശ്രീരാജ് എന്നിവർക്കെതിരെ കേസ്സെടുത്തു.

👉 ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിൽ കടന്നതായി നെതന്യാഹൂ

👉അഖിലേന്ത്യാ ഫുഡ്ബാൾ ഫെഡറേഷൻ പ്രസിഡൻ്റ് ഷാജി പ്രഭാകരൻ പുറത്തായി.

👉രണ്ടാം കപ്പൽ നാളെ വിഴിഞ്ഞത്ത് എത്തും

👉വയനാട്ടിലെ തലപ്പുഴ പേരിയ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. അര മണിക്കൂര്‍ നേരം വെടിവയ്പുണ്ടായി.

👉ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിൽ, രണ്ട് പേർക്ക് വെടിയേറ്റതായി സംശയം,
മേഖലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

👉 മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാളും പിടിയില്‍.

🌴 കേരളീയം 🌴

🙏കേരളീയം 2023 പരിപാടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി. 67-ാം കേരളപ്പിറവി ആഘോഷവേളയില്‍ 67 വ്യത്യസ്ത ഭാഷകളില്‍ 67 പേര്‍ ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നാണ് റിക്കാര്‍ഡിട്ടത്. ഗിന്നസ് നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് കേരളീയം സമാപന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

🙏ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പാരമ്പര്യവും പ്രൗഢിയും ലോകമെങ്ങും അറിയിക്കുന്ന പരിപാടിയാണിത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും പിണറായി അവകാശപ്പെട്ടു.

🙏സ്വര്‍ണക്കടത്ത് ഡോളര്‍ കടത്തു കേസുകളില്‍ സ്വപ്ന സുരേഷും ശിവശങ്കരനും കോണ്‍സുലേറ്റിലെ ഉന്നതരും അടക്കമുള്ള പ്രതികള്‍ 71 കോടി രൂപയുടെ പിഴയടയ്ക്കണമെന്നു കസ്റ്റംസ്. സ്വര്‍ണക്കടത്തു കേസില്‍ 44 പ്രതികള്‍ 66.60 കോടി രൂപയാണ് പിഴയടയ്ക്കേണ്ടത്.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

🙏കേരളീയത്തിലെ ആദിമം പ്രദര്‍ശനം ഒരുക്കിയത് ആദിവാസി ഊരു മൂപ്പന്മാരുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍. ഒരുക്കിയതു കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുതെന്നും ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

🙏കേരളീയം സമാപന പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഹസ്തദാനം നല്‍കി.

🙏കേരളീയം മികച്ച പരിപാടിയാണെന്നും ബിജെപി ബഹിഷ്‌കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ന്യായമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യുമെന്നും കമ്മ്യൂണിസ്റ്റ് ആയാലും കോണ്‍ഗ്രസായും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചു.

🙏ജയിലിനുള്ളില്‍ ലഹരി എത്തുന്നതു തടയണമെന്ന് ഡിജിപി. പ്രതികള്‍ക്ക് അകമ്പടി പോകുന്ന പൊലീസുകാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം. കോടതികളില്‍ അകമ്പടി പൊലീസുകാരുടെ പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഡിജിപി ഉന്നത പൊലീസ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

🙏ആലുവയില്‍ ദുരഭിമാനക്കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്‍ കളനാശിനി ബലമായി വായിലേക്കൊഴിച്ചെന്നു കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.

🙏മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രിയാത്ര നിരോധിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗതം നിരോധിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത വര്‍ധിച്ചതിനെതിരേ മീഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

🙏രാഹുല്‍ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര അടുത്ത മാസം ആരംഭിച്ചേക്കും. ഡിസംബറിനും ഫെബ്രുവരിക്കും ഇടയില്‍ മാര്‍ച്ച് നടത്താനാണ് ആലോചന. കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരിക്കും യാത്ര.

🙏രാജ്യത്തു കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം നക്സലുകള്‍ ശക്തിപ്രാപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചത്തീസ്ഗഡിലെ ബിശ്രംപൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

🙏ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കിമാറ്റാന്‍ അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്നു നിര്‍ദ്ദേശിച്ചത്.

🙏ഛത്തീസ്ഗഡിലും മിസോറാമിലും ആദ്യഘട്ട പോളിംഗ് പൂര്‍ത്തിയായി. ഛത്തീസ്ഗഡിലെ ആദ്യഘട്ട പോളിംഗില്‍ 70.78 ശതമാനം. കനത്ത സുരക്ഷയിലും മൂന്നിടങ്ങളില്‍ ആക്രമണമുണ്ടായി. വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ച മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം മിസോറമില്‍ 77.61 ശതമാനം പോളിങ് രേഖപ്പെടുത്തി.

🙏തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുന്‍ സുഹൃത്ത്. വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകന്‍ ആനന്ദ് ദെഹദ്രായ് പൊലീസില്‍ പരാതി നല്‍കിയത്.

🙏ഡീപ്‌ഫേക്കുകള്‍
ക്കെതിരെ സാമൂഹ്യമാധ്യമ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡീപ്‌ഫേക്കുകള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്നും പരാതി കിട്ടിയാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കണമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍കാരന്‍ ഗുലാം ഷബീര്‍ (42) ജിദ്ദയില്‍ നിര്യാതനായി. 2.55 മീറ്റര്‍ ഉയരമുള്ള അദ്ദേഹം 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആറു വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.

🏏 കായികം 🏏

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 3 വിക്കറ്റിന്റെ അവിസ്മരണീയ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഇബ്രാഹിം സദ്രാന്റെ 129 റണ്‍സിന്റെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു.
ഒപ്പം ഓസ്ട്രേലിയക്കുള്ള സെമി ഫൈനല്‍ യോഗ്യതയും.

Advertisement