തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ വന്‍ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട തിരുവനന്തപുരത്തെ കണ്ടല സഹകരണബാങ്കിലും ഇ.ഡി.പരിശോധന.
വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന. പുലര്‍ച്ചെ നാലു കാറുകളില്‍ എത്തിയ സംഘമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്.
ബാങ്കിനൊപ്പം ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ വാടകവീട്ടിലും മകന്റെ പൂജപ്പുരയിലെ റെസ്റ്റോറന്റിലും റെയ്ഡ് നടന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹനചന്ദ്രന്‍ എന്നിവരുടെ വീടുകളിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബാങ്കിന്റെ ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് ഇവിടെ നടക്കുന്നത്.
ക്രമക്കേട് ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന ഈ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
നേരത്തേ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ നേരത്തേ ആരോപിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്.