കൊച്ചി:
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്കെതിരെ അപകീർത്തികരമായ പരാമർശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിഡിപി ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനം നടന്ന ദിവസം മഅദനിയുടെ ചിത്രം വെച്ച് അപകീർത്തികരമായ പരാമർശം പ്രചരിപ്പിച്ചതിനാണ് കേസ്.