പോക്‌സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു

Advertisement

മലപ്പുറം:
പോക്‌സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നല്ലളം പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്.