സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം . സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.പട്ടികവർഗ്ഗക്കാർക്കുള്ള പദ്ധതിയിൽ ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഓപ്പറേഷൻ വനജ് എന്ന പേരിൽ ഇന്ന് രാവിലെ 11 മണി മുതലാണ് പരിശോധനകൾ ആരംഭിച്ചത്.തിരുവനന്തപുരത്തെ പട്ടികവർഗ ഡയറക്ട്രേറ്റിലും,7 പ്രോജെക്ട് ഓഫീസുകളിലും,11 ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകളിലും,14 ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലും വിജിലൻസ് പരിശോധന നടത്തി.ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസം, ഭക്ഷ്യവിതരണം തുടങ്ങിയവയ്ക്കായുള്ള
പദ്ധതികളിൽ ക്രമക്കേട് എന്നായിരുന്നു വിവരം.

Advertisement