പുൽപ്പള്ളി ബാങ്ക് ക്രമക്കേട്, കോൺഗ്രസ് നേതാവ് കെ കെ എബ്രഹാം അറസ്റ്റിൽ

Advertisement

വയനാട്. പുൽപ്പള്ളി ബാങ്ക് ക്രമക്കേടിൽ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡണ്ടുമായ കെ കെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് ഇ.ഡി. യൂണിറ്റ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്.


പുൽപ്പള്ളി ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ കെ കെ എബ്രഹാമിന് നോട്ടിസ് നൽകിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 11 മണിക്ക് ഹാജരായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ കെ എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്ത് 8 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കേസ്. നേരത്തെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്തിരുന്നു. വിശ്വസ്തനായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് എബ്രഹാമിന്റെ പങ്ക് വ്യക്തമാകുന്ന വിവരങ്ങൾ ഇഡി ക്ക് ലഭിച്ചത്. പുൽപള്ളി ബാങ്കില്‍ കുറഞ്ഞ പണം വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് കേസിലെ പ്രതികൾ .

Advertisement