ട്രാഫിക് നിയമം ലംഘിച്ചാൽ പോലീസുകാർക്ക് പിഴ

Advertisement

തിരുവനന്തപുരം . ട്രാഫിക് നിയമം ലംഘിച്ചാൽ പോലീസുകാർക്ക് പിഴ. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് ഉത്തരവിട്ടു.

പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു. എ.ഐ ക്യാമറകളിൽ പതിയുന്ന പോലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങൾ വിവാദമായിരുന്നു. പിഴ കണക്ക് ലക്ഷങ്ങളിലെത്തിയതോടെയാണ് ഡിജിപി നടപടി ശക്തമാക്കിയത്

Advertisement