ക്ഷണിച്ചാൽ വരുമെന്ന് പ്രമുഖ നേതാവ് പറഞ്ഞതിനാലാണ് പലസ്തീൻ അനുകൂല റാലിയിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചത്, മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.ക്ഷണിച്ചാൽ വരുമെന്ന് പ്രമുഖ നേതാവ് പറഞ്ഞതിനാലാണ് സിപിഎം പലസ്തീൻ അനുകൂല റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി. ലീഗ് നടത്തിയ പലസ്തീൻ അനുകൂല റാലിയെ അഭിനന്ദിച്ച പിണറായി ലീഗ് ഇല്ലെങ്കിൽ യുഡിഎഫില്ല എന്നും പരിഹസിച്ചു

പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത ആര്യടൻ ഷൗക്കത്തിനോട് വിശദീകരണം ചോദിക്കുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യം എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ് അത്തരം നിലപാടിലേക്ക് താഴുന്ന പാർട്ടിയായി മാറിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ലീഗ് നേതാവിന്റെ പ്രതികരണത്തിന്റെ ഭാഗമായാണ് സിപിഎം റാലിയിലേക്ക് ക്ഷണിച്ചത്. ലീഗ് ഇടതുമുന്നണിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഓരോ ഭാഗത്തുനിന്നും ആളെ കിട്ടുമോ എന്ന് നോക്കി നടക്കുന്ന ഗതികെട്ട പ്രസ്ഥാനം അല്ല സിപിഎം എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.അതേസമയം ലീഗ് നടത്തിയ ഫലസ്തീൻ അനുകൂല റാലിയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു