കെ എസ് യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും; പ്രതിഷേധം തുടരും

Advertisement

തൃശ്ശൂർ :കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം തുടരും. സെക്രട്ടറിയേറ്റ് അനക്സിൽ കയറി മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം നടത്തും. അതേസമയം കേരളവർമ്മ കോളേജും മായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.