മാവോയിസ്റ്റ് അനീഷ് തമ്പിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Advertisement

കോഴിക്കോട്: കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ് സഹായി
അനീഷ് തമ്പിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. പത്ത് ദിവസത്തേക്കാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ് പ്രതി. തമിഴ്നാട് കേരള മാവോയിസ്റ്റ് സംഘത്തിൻ്റെ പ്രധാന സന്ദേശ വാഹകനാണ് അനീഷ്.2017ൽ മലപ്പുറം എടക്കര മാവോയിസ്റ്റ് കേസിൽ അനീഷിന് പങ്ക് ഉണ്ട്.ഇതിൻ്റെ വിശദാംശങ്ങൾ
എൻ.ഐ.എ സംഘം ഇന്നലെ അനീഷിൽ നിന്ന് തേടിയിട്ടുണ്ട്. കൂടാതെ തമിഴ്നാട് ക്യൂ ബ്രാഞ്ചിൻ്റെ ലിസ്റ്റിലുള്ള പ്രതിയാണ് അനീഷ്. അവരുടെ സംഘവും തമിഴ്നാട് എസ്.ഐ.ടിയും കൊയിലാണ്ടി സ്റ്റേഷനിൽ എത്തി പ്രതിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.