വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ അടുക്കും

Advertisement

തിരുവനന്തപുരം . വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ അടുക്കും. ചൈനയിൽ നിന്നുളള ഷെൻഹുവ 29 എന്ന കപ്പൽ ആണ് രാവിലെ 8 മണിക്ക് വിഴിഞ്ഞത്ത് എത്തുക. 6 യാർഡ് ക്രെയ്നുകളുമായാണ് കപ്പൽ എത്തുന്നത്.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട ഷെൻഹുവ 29 നേരിട്ട് വിഴിഞ്ഞം തുറമുഖത്തിലേക്കാണ് എത്തുന്നത്. യാർഡിലെ ചരക്കു നീക്കത്തിന് ആവശ്യമായ 6 യാർഡ് ക്രെയ്നുകളാണ് കപ്പലിൽ ഉള്ളത്. ആദ്യ കപ്പലായ ഷെൻഹുവ 15 ൽ രണ്ട് യാർഡ് ക്രെയ്നുകളാണ് എത്തിയത്. രണ്ടാമത്തെ കപ്പലിനെ സ്വീകരിക്കാൻ തുറമുഖം സജ്ജമായെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ.

തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ 24 യാർഡ് ക്രെയ്നുകളാണ് ആവശ്യമായുള്ളത്. വരും മാസങ്ങളിലും കൂടുതൽ കപ്പലുകൾ വിഴിഞത്ത് എത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 2024 മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement