തിരുവനന്തപുരം. ഇ ഡി റെയ്ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. കണ്ടല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇ ഡി ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്.പിന്നീട് ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി
വിദഗ്ധ ചികിത്സക്കായാണ് മാറ്റിയത്.ഭാസുരാങ്കനെ ഐസിയുവിൽ പ്രവേശിപ്പിച്ചു.ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.
ബാങ്കിലും എൻ. ഭാസുരാംഗന്‍റെ കണ്ടലയിലെ വീട്ടിലും റെയ്ഡ് തുടരുകയാണ്. അതിനിടെഎൻ ഭാസുരാംഗനെ സി പി ഐയിൽ നിന്ന് പുറത്താക്കി. ഗൗരവമായ സാഹചര്യമെന്നു പാർട്ടി വിലയിരുത്തി.
സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടർച്ചയാണ് ഇ ഡി നടപടിയെന്നും പുതിയതായി ഒന്നും ഇ ഡി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍ വിലയിരുത്തി. സഹകരണ മേഖലയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണ്. റിസർവ് ബാങ്ക് വിജ്ഞാപനം സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം. വിജ്ഞാപനം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചത്. കോടതി സ്റ്റേ നൽകിയിരുന്നു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.