2023 നവംബർ 09 വ്യാഴം
BREAKING NEWS
👉ഇടുക്കി നെടുംങ്കണ്ടം
കൗന്തിയിൽ ഇന്നലെ രാത്രി ഭാര്യ പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മരുമകൻ ജോബിനെ പോലീന് പിടികൂടി.
👉 കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ഇഡി റെയ്ഡ് 26 മണിക്കൂർ പിന്നിട്ടു. മുൻ പ്രസിഡൻ്റ് ഭാസുരാങ്കന് ദേഹാസ്വസ്ഥ്യം, സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
👉ഭാസുരാങ്കനെതിരെ നടപടിയെടുക്കാൻ സി പി ഐ നേതൃത്വം രംഗത്ത്.
👉ആലുവ പീഢനം കൊലപാതകം; ശിക്ഷാവിധിയിൽ വാദം ഇന്ന്
👉 തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഗവ: ലോ കോളജ് വിദ്യാർത്ഥിക്ക് മുഖത്ത് പരിക്ക്.
👉കൊച്ചിയിൽ വിനോദ സഞ്ചാരത്തിനെത്തിയ 4 ടൂറിസ്റ്റ് ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
👉അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേസിൽ സുപ്രിം കോടതി ഇന്ന് വിധി പറയും
👉കോഴിക്കോട് കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ് സഹായി
അനീഷ് തമ്പിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.
👉ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച് ഐ ഐ ടി കാൺപൂർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.സർക്കാർ ഈ റിപ്പോർട്ട് നാളെ സുപ്രീംകോടതിക്ക് മുൻപാകെ നൽകും.
👉ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി
പറയും.
👉സെക്രട്ടറിയേറ്റ് അനക്സിൽ കയറി മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
🌴 കേരളീയം 🌴
🙏നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
🙏കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു.
🙏പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസും റാലിക്കൊരുങ്ങുന്നു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഈ മാസം 23-ന് കോഴിക്കോട് കടപ്പുറത്ത് വന്‍ റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
🙏കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
🙏സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിന്റെ സന്ദേശം.
🙏പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെ.പി.സി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
🙏വിശപ്പ് രഹിത കേരളത്തിനായുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടതോടെ പ്രതിസന്ധിയിലായ മലപ്പുറത്ത് നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി.
🙏വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ പച്ചമലൈ എസ്റ്റേറ്റിലെ സ്‌കൂളിന്റെ ഓഫീസ് മുറി തകര്‍ത്തു. ഓഫീസിലെ കംപ്യൂട്ടറുകള്‍, ടിവി, കസേര, മേശ, പാത്രങ്ങള്‍ എന്നിവയും മറ്റു വസ്തുക്കളും കാട്ടാനകള്‍ തകര്‍ത്തു.
🇳🇪 ദേശീയം 🇳🇪
🙏ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നവംബര്‍ പതിനെട്ട് വരെയാണ് അവധി പ്രഖ്യാപിച്ചത്. വായു ഗുണനിലവാരം അനുവദനീയമായതിന്റെ മൂന്നിരട്ടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
🙏കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനില്‍ തട്ടി തീപ്പൊരി ചിതറി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സംഭവം.
🙏കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ റിമോട്ട് കണ്‍ട്രോളുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
🙏ചോദ്യത്തിനു കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. പരിശോധന നടത്തിയ സമിതിയുടേതാണ് നിര്‍ദേശം.
🙏ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ. സിബിഐ വന്ന് ചെരിപ്പുകളുടെ എണ്ണമെടുക്കട്ടെയെന്ന് മറുപടി നല്‍കി മഹുവ മൊയ്ത്രയും.
🙏നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത ഭാര്യയെ വീട്ടിലെത്തി കഴുത്ത് ഞെരിച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടകയിലാണ് സംഭവം. ചാമരംജനഗറില്‍ നിന്ന് ഇയാള്‍ 230 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൊസ്‌കോട്ടയ്ക്ക് സമീപമുള്ള ഭാര്യവീട്ടില്‍ എത്തുകയായിരുന്നു.
🙏ഐസ് ഭീകരന്‍ ഛത്തീസ്ഗഢില്‍ പിടിയിലായെന്ന് ഉത്തര്‍പ്രദേശ് പോലിസ്. ഉത്തര്‍പ്രദേശ് എടിഎസിന്റെയും ഛത്തീസ്ഗഡ് പൊലീസിന്റെയും സംയുക്ത സംഘമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനെ പിടികൂടിയത്.
🇦🇽 അന്തർദേശീയം 🇦🇺
🙏കുടിയേറ്റക്കാരായ അഫ്ഗാനിസ്ഥാന്‍കാരെ തിരിച്ചയച്ച് പാകിസ്ഥാന്‍. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെയാണ് പാകിസ്ഥാന്‍ തിരിച്ചയച്ചത്. പാക് നടപടിയില്‍ അതൃപ്തി അറിയിച്ച് താലിബാന്‍ രംഗത്തെത്തി.
🙏ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🏏 കായികം 🏏
🙏ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജും. ഇന്ത്യയില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായ ഗില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ ഇംഗ്ലണ്ടിന് 160 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 108 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റേയും 87 റണ്‍സെടുത്ത ഡേവിഡ് മലാന്റേയും മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു.