എംവിആർ അനുസ്മരണ സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെതിരെ പ്രചരണം,വിവാദം

Advertisement

കണ്ണൂര്‍. ഇന്ന് കണ്ണൂരില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ച എം.വി.ആർ അനുസ്മരണ സെമിനാറിൽ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാന്‍ തീരുമാനിച്ചത് വിവാദമായി. വാര്‍ത്തയെത്തുടര്‍ന്ന് കു‍‍ഞ്ഞാലിക്കുട്ടി കത്ത് നല്‍കി പിന്മാറി. പങ്കെടുക്കുന്നതിന് വേണ്ടി എവിആറിന്‍റെ മകൻ എം. വി നികേഷ് കുമാർ തന്നെ ക്ഷണിച്ചിരുന്നു എന്നും തനിക്ക് എം. വി. ആറുമായിട്ടുള്ള അടുപ്പം വെച്ച് സമ്മതിക്കുകയും ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

ഈ പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് ശ്രീ കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നുവത്രേ.

എന്നാൽ ഇന്ന് മീഡിയകൾ താൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം. വി. ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും .എനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.

Advertisement