കോട്ടയത്ത് ആശുപത്രിയില്‍ നിന്നും മാറി നല്‍കിയ മൃതദേഹം മറ്റൊരുസ്ത്രീയുടേതെന്ന് കരുതി ദഹിപ്പിച്ചു

Advertisement

കോട്ടയം. കാഞ്ഞിപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി.
ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്.
ചിറക്കടവ് സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു. ചർച്ചകൾ‌ക്കൊടുവിൽ
ശോശാമ്മയുടെ മൃത്ദ്ദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ഭസ്മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തീരുമാനമായി.

ഈ മാസം ആറിനായിരുന്നു കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിനി ശോശാമ്മ ജോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സ തുടരുന്നതിനിടെ മരണപ്പെടുകയും ചെയ്തു. വി​​ദേശത്ത് നിന്ന് ബന്ധുക്കളെത്താനുള്ളതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചിറക്കടവ് സ്വദേശി കമലാക്ഷിയമ്മയുടെ മൃതദേഹമെന്നു കരുതി ബന്ധുക്കൾക്ക് മാറി നൽകിയത്. കാഴ്ച്ചയിൽ ഇരുവരും തമ്മിൽ സാമ്യതയുണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനക്ക് നിന്നില്ല.

ആശുപത്രി അധികൃതരുമായി ശോശാമ്മയുടെ കുടുംബം നടത്തിയ ചർച്ചയിൽ ​ദഹിപ്പിച്ച മൃത​ദേഹത്തിന്റെ അസ്ഥികൾ കല്ലറയിൽ നിക്ഷേപിക്കാൻ തീരുമാനമായി. ആശുപത്രി മോ‍ർച്ചറിയിൽ സൂക്ഷിച്ചിരുന്ന കമലാക്ഷിയമ്മയുടെ മൃത​ദേഹം യഥാർത്ഥ ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ശോശാമ്മയുടെ കുടുംബത്തിന്റെ തീരുമാനം.

Advertisement