കൊച്ചി. നഗരത്തിൽ സർക്കാർ സ്കൂളിൽ പഠിച്ച മൂന്നാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു.സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടായതോടെ കുട്ടി വിവരം അമ്മയോട് പറഞ്ഞു. അങ്ങനെയാണ് പീഡന വിവരം പുറത്തുവന്നത്.ക്ലാസ് മുറിയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ എതിരെ എഫ്ഐആർ എടുത്തെങ്കിലും അധ്യാപകൻ ഒളിവിൽ എന്നുപറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് കേസെടുത്ത അമ്പലമുകൾ പോലീസ് എന്നാണ് ആരോപണം. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയിൽ വച്ച് ദുരനുഭവം ഉണ്ടായത്
ആലുവയിൽ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതിന് പിന്നാലെയാണ് കൊച്ചി നഗരത്തിൽ ക്ലാസ് മുറിയിൽ വച്ച് അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.മൂന്നാം ക്ലാസിൽ പഠിക്കുന്ന അസം സ്വദേശിയായ കുട്ടിയെയാണ് സർക്കാർ സ്കൂളിലെ അധ്യാപകൻ ക്ലാസ് മുറിയിൽ വച്ച് ഉപദ്രവിച്ചത്.വീട്ടിലെത്തിയ കുട്ടി സ്വകാര്യ ഭാഗങ്ങളിൽ വേദന എടുക്കുന്നു എന്ന് അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.സംഭവം നടന്ന് ഒരുമാസമാകുമ്പോഴും പ്രതി ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.സർക്കാർ സ്കൂളിലെ അധ്യാപകനായ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അമ്പലമുകൾ പോലീസ് വഴിവിട്ട സഹായം നൽകുന്നു എന്നാണ് ആരോപണം.കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പ്രതിയെ പിടിക്കാൻ പോലീസിന് യാതൊരു താൽപര്യവുമില്ല.കേസിൽ പ്രതിയായ അധ്യാപകൻ നിരന്തരം വീട്ടിലും പ്രദേശത്തും എത്തുന്നുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടും പ്രതിയെ കാണാനില്ല എന്ന പോലീസിന്റെ നിലപാട് ആരെയും സംരക്ഷിക്കാൻ ആണെന്ന് ചോദ്യം ഉയർത്തുന്നുണ്ട്.