തിരുവനന്തപുരം . കണ്ടല ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റ് എന്‍.ഭാസുരാംഗനെ പാർട്ടിയില്‍ നിന്ന് സി.പി.ഐ പുറത്താക്കി.ബാങ്ക് ക്രമക്കേടില്‍ ഇ.ഡി പരിശോധന നടക്കുന്നതിനിടയിലാണ് പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കടുത്ത നടപടി നടപടി സ്വീകരിച്ചത്.ഇഡി പരിശോധന ഗൗരവമുള്ളതാണെന്ന് തിരുവനന്തപുരം ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍.
മില്‍മയുടെ ചുമതലയില്‍ നിന്നും ഭാസുരാംഗനെ നീക്കിയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും അറിയിച്ചു
കണ്ടല ബാങ്കിലെ ക്രമക്കേട് സഹകരണരജിസ്ട്രാർ കണ്ടെത്തിയതിന് പിന്നാലെ എന്‍ ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയിരിന്നുവെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.കോടികളുടെ ക്രമക്കേട് നടന്നിട്ടും അന്ന് കടുത്ത നടപടിയിലേക്ക് സിപിഐ പോയിരുന്നില്ല.
ഇ ഡി അടിയന്തിര നടപടികൾ ആരംഭിച്ചതോടെ നടപടി കടുപ്പിക്കാന്‍ സംസ്ഥാനനേതൃത്വം ജില്ലാനേതൃത്വത്തിന് നിർദ്ദേശം നല്‍കി.ഇന്ന് രാവിലെ ചേർന്ന ജില്ലാഎക്സിക്യൂട്ടീവ് ആണ് ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
ഇ.ഡി നടപടി കടുപ്പിച്ചതോടെ മില്‍മ മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നും ഭാസുരാംഗനെ സർക്കാർ നീക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കണ്ടലയിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ടെന്ന
ആരോപണവുമായി ബിജെപി രംഗത്തെത്തി
കണ്ടല ബാങ്ക് ക്രമക്കേടില്‍ മറ്റ് പാർട്ടി അംഗങ്ങള്‍ക്കും ബന്ധമുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ സിപിഐ സംസ്ഥാനനേതൃത്വം ജില്ലാനേതൃത്വത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്