കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ ബോംബ് നിർമാണത്തിനായി സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

Advertisement

കൊച്ചി.കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ ബോംബ് നിർമാണത്തിനായി സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.തൃപ്പൂണിത്തുറയിലെ പടക്കകടയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്.ഡൊമിനിക് മാർട്ടിന്റെ യാത്രാവിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നു.

വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് .തൃപ്പൂണിത്തുറയിലെ പടക്ക കടയിൽ എത്തിച്ചായിരുന്നു അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ബോംബ് നിർമ്മാണത്തിനായി മാർട്ടിൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായി അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് മണിക്കൂറോളം നീണ്ടു.

ബോംബ് നിർമ്മാണം നടത്തിയ അത്താണിയിലെ വീട്ടിലും സ്‌ഫോടനം നടന്ന സാമ്രാ കൺവെൻഷൻ സെന്ററിലും മാർട്ടിനെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
തൃപ്പൂണിത്തുറയിലെ പെട്രോൾ പമ്പിലും തമ്മനത്തെ വീട്ടിലും കൊടകരയിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. സ്ഫോടനത്തിന് ശേഷം കളമശ്ശേരിയിൽ നിന്ന് കൊടകരയിലേക്ക് മാർട്ടിൻ നടത്തിയ യാത്രയെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.