പത്തനംതിട്ട. ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ എന്ന് സംശയം ..
ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ചിക്കന്‍ ചേർന്ന വിഭവങ്ങൾ കഴിച്ച 20 പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി..
ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു..
ദീപ ബേക്കറി മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം താൽക്കാലികമായി അടച്ചു ..
നിലവിൽ 20 പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്.
എല്ലാവരും ദീപാ ബേക്കറിയിൽ നിന്നും തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ ചിക്കൻ വിഭവങ്ങൾ കഴിച്ചവരാണ്.ബർഗർ, പപ്സ് പോലെയുള്ള ഭക്ഷ്യവസ്തുക്കൾ ബേക്കറിയിൽ ഉണ്ടാക്കുന്നതല്ലെന്നും , മുളക്കരയിലെ മറ്റൊരു സ്ഥാപനത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത് ആണ് ബേക്കറി ഉടമകൾ പറയുന്നത്
ഭക്ഷ്യവിഷബാധ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് ദീപാ ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.പ്രാഥമിക പരിശോധനയിൽ ഭക്ഷണനിർമ്മാതാക്കൾ പാലിക്കേണ്ട പ്രാഥമിക ശുചിത്വ പരിപാലന കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി ബേക്കറി അടപ്പിച്ചു..
.representational image