വളവിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Advertisement

കോഴിക്കോട്. കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് വിദ്യാർഥികളായ അർഷാദ്,അസ്ലം എന്നിവരാണ് മരിച്ചത്.ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

വൈകീട്ട് 3.30നാണ് അപകടം.കക്കാടം പൊയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇതിൽ തലപ്പാറ സ്വദേശി അസ്ലം, വേങ്ങര സ്വദേശി അർഷാദ് എന്നിവരാണ് മരിച്ചത്.ഗുരുതരാവസ്ഥയിൽ ഡാനിയൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരിച്ച രണ്ടുപേരുടെ മൃതദേഹം മുക്കം കെ എം സി ടി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.കക്കാടം പൊയിലിൽ നിന്നും കൂമ്പാറയിലേക്ക് വരുമ്പോൾ ഒന്നാം വളവു കഴിഞ്ഞുള്ള ഇറക്കത്തിലെ വളവിൽ നിന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.വളവിൽ കൂടുതൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വളവിൽ ഇതിനു മുമ്പും സമാനമായ രീതിയിൽ അപകടം ഉണ്ടായിട്ടുണ്ട്.