കലാഭവൻ ഹനീഫ്… നർമ്മ ഭാവങ്ങൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിച്ച വ്യക്തിത്വം

Advertisement

മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫിന്റെ വേര്‍പാട് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ചെറിയ ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായിരുന്നു ഹനീഫ്. ദിലീപ് നായകനായ ഈ പറക്കും തളികയില്‍ കല്യാണ ചെക്കനായി വരുന്ന രംഗം മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്. പാണ്ടിപ്പടയിലെ രംഗം ഓരോ തവണ കാണുമ്പോഴും ചിരിയുണര്‍ത്തുന്നതായിരുന്നു. സ്കൂള്‍ പഠനകാലം മുതല്‍ തന്നെ മിമിക്രി രംഗത്ത് സജീവമായിരുന്നു ഫനീഫ്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി.
നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യ ചിത്രം. പിന്നാലെയെത്തിയ സന്ദേശത്തിലും ഗോഡ്ഫാദറിലൂം സാന്നിധ്യമറിയിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. 
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.