ക്ലാസ് മുറിയിൽ 15കാരിക്ക് മുന്നിൽ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകൻ, തുടർന്ന് പീഡനം

Advertisement

മഥുര: ക്ലാസ് മുറിയിൽ 15കാരിയായ വിദ്യാർത്ഥിനിക്ക് മുൻപിൽ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകൻറെ ലൈംഗിക പീഡനം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

കോശികാലൻ മേഖലയിലെ ഒരു ഹൈസ്‌കൂളിലാണ് ക്രൂരമായ സംഭവമുണ്ടായത്. പ്രതി ഗോവിന്ദ് എന്ന അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു.
ഈ ചൊവ്വാഴ്ച ക്ലാസ് വിട്ട ശേഷം 15 കാരിയോട് അവിടെ നിൽക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിനിക്ക് നേരെ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു. ഇതോടെ ആ മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ അധ്യാപകൻ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ പീഡിപ്പിച്ചത്. സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളാണ് അധ്യാപകൻ. സംഭവം പുറത്തുപറഞ്ഞാൽ തൻറെ മേൽ ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും അധ്യാപകൻ പറഞ്ഞെന്ന് വിദ്യാർത്ഥിനി മൊഴി നൽകി. സഹായത്തിനായി നിലവിളിച്ചപ്പോൾ ജാതി അധിക്ഷേപം ചൊരിഞ്ഞെന്നും കുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്.