കലാഭവൻ ഹനീഫിൻ്റെകബറടക്കം ഇന്ന്

Advertisement

കൊച്ചി:
അന്തരിച്ച കലാഭവൻ മുഹമ്മദ്‌ ഹനീഫിന്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ 9 മുതൽ 10 വരെ കപ്പലണ്ടിമുക് ശാന്തി മഹലിൽ പൊതുദർശനം തുടർന്ന് കബറടക്കം 11 മണിക്ക് മട്ടാഞ്ചേരി ചെമ്പട്ട് പള്ളിയിൽ നടക്കും. ശ്വാസകോശ സംബദ്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സിനിമ താരം മമ്മൂട്ടി ഉൾപ്പെടെ നിരവധി ആളുകളാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു