കളമശ്ശേരി ബോംബ് സ്ഫോടനം; പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

Advertisement

കൊച്ചി:
കളമശ്ശേരി കേസിൽ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും.സ്ഫോടനത്തിനു ഉപയോഗിക്കാനായി പ്രതി പെട്രോൾ പടക്കം എന്നിവ വാങ്ങിയ കടകളിൽ ഇന്നലെ തെളിവെടുപ്പ് നടന്നിരുന്നു.ഇവിടെ നിന്നും വാങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് അങ്കമാലിയിലെ വീട്ടിൽ വച്ച് ബോംബ് നിർമ്മിച്ചു എന്നാണ് അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.ഒറ്റയ്ക്കാണ് ബോംബ് നിർമ്മിച്ചതെന്നും മറ്റവരുടെയും സഹായം ഉണ്ടായിട്ടില്ല എന്നും ഡൊമിനിക് മാർട്ടിൻ അന്വേഷണസംഘത്തോട്ആവർത്തിച്ചു. അറസ്റ്റിലായത് മുതൽ ഡൊമിനിക് മാർട്ടിന്റെ ഈ മൊഴി പൂർണമായും വിശ്വാസിയുടെ അന്വേഷണം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനൊപ്പം തന്നെ അന്വേഷണം തുടരാനും ഏജൻസികൾ തീരുമാനിച്ചിരിക്കുന്നത്.10 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതിയെ നിലവിൽ അന്വേഷണ സംഘത്തിന് വിട്ടു കിട്ടിയിരിക്കുന്നത്.