വാർത്താനോട്ടം

Advertisement

2023 നവംബർ 10 വെള്ളി

BREAKING NEWS

👉ചിക്കൻ ഗുനിയ്ക്ക് ലോകത്താദ്യമായി വാക്സിൻ ; അമേരിക്കൻ ആരോഗ്യ വിഭാഗം അംഗീകാരം നൽകി.

👉ചെന്നൈയിലെ തുണിക്കടയിൽ നിന്ന് മോഷ്ടിച്ച 2 ലക്ഷം വിലയുള്ള 10 സാരികൾ പോലീസ് സ്റ്റേഷനിലേക്കയച്ച് ആന്ധ്രയിൽ നിന്നുള്ള മോഷ്ടാക്കൾ

👉തൃശൂർ തളിക്കുളത്ത് ഇന്ന് പുലർച്ചെ 3.30 ന് കാറും ലോറിയും കൂട്ടിയിടിച്ച് തിരുവന്തപുരം സ്വദേശി കളായ എട്ട് പേർക്ക് പരിക്കേറ്റു.

👉കളമശ്ശേരി ബോംബ് സ്ഫോടനം; പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

👉പത്തനംതട്ട അത്തിക്കയത്ത് അയൽവാസി അച്ഛനേയും മകനേയും വെട്ടി പരിക്കേല്പിച്ചു

👉പൊന്നാമ്പാറ സ്വദേശി സുകുമാരൻ മകൻ സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉 നിർമ്മാണ സാമഗ്രഹികളുമായുള്ള രണ്ടാമത്തെ കപ്പൽ ഷെൻഹുവ 29 ഇന്ന് വഴിഞ്ഞത്ത് എത്തും.

🌴 കേരളീയം 🌴

🙏കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്ത് കസ്റ്റഡിയില്‍. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തു.

🙏കരുവന്നൂര്‍, കണ്ടല, പുല്‍പ്പള്ളി ബാങ്കുകളിലെ ഇഡി അന്വേഷണത്തില്‍ സഹകരണ വകുപ്പ് കണ്ടെത്തിയതിനപ്പുറം പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍.

🙏ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ അന്തരിച്ച കലാഭവന്‍ മുഹമ്മദ് ഹനീഫ് ( 58) ൻ്റെ സംസ്ക്കാരം ഇന്ന് . കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.

🙏കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുളള സംഘടനകളെ ക്ഷണിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. ഈ മാസം 23ന് കോഴിക്കോടാണ് റാലി നടത്തുന്നത്.

🙏മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേസുകള്‍ തീര്‍പ്പാക്കല്‍, കോടതിക്ക് വാഹനങ്ങള്‍ അനുവദിക്കല്‍, കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് വിവരം.

🙏സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഉത്തരവിറക്കി.

🙏വയനാട് പേരിയ ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി.

🙏ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. മന്ത്രി എംബി രാജേഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

🙏നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു.

🙏ആലുവയില്‍ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും.

🙏വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ കെഎസ് യു നേതാക്കളായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ.

🙏ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് തവനൂര്‍ ജയിലിലേക്കാണ് മാറ്റിയത്. ജയിലില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരിലാണ് മാറ്റം.

🙏ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസില്‍ദാര്‍ ഇ എം റെജി നാട് മുഴുവന്‍ പരത്തിയെന്ന് പരാതി. മുമ്പ് കൈക്കൂലി ആവശ്യപ്പെട്ടതിന് റെജിക്കെതിരെ പരാതി നല്‍കിയതിനാണ് ഈ ക്രൂരത ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.

🙏പാലക്കാട് ഷൊര്‍ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂര്‍ സ്വദേശി സുമേഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത്.

🙏തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹസ്വാസ്ഥ്യം. കുട്ടികള്‍ക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളില്‍ ഓപ്പറേഷന്‍ വനജ് എന്ന് പേരിട്ട നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. പട്ടിക ജാതി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്ക് 2000 രൂപ നല്‍കുന്ന ജനനി ജന്മരക്ഷ പദ്ധതിയിലും കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂം വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

🙏ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കായി അയ്യന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിര്‍ദേശങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

🇳🇪 ദേശീയം 🇳🇪

🙏ഇന്ത്യക്കെതിരേ പരസ്യമായി ഗൂഢാലോചന നടത്തുന്ന വിദേശ ഘടകങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഒരുവശത്ത് അഴിമതിയുടെ കോട്ട പണിയുകയും മറുവശത്ത് രാമന്‍ സാങ്കല്പിക കഥാപാത്രമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഗുജറാത്ത് സര്‍വ്വകലാശാല പുറത്തു വിടേണ്ടതില്ല എന്ന ഉത്തരവ് ആവര്‍ത്തിച്ച് ഗുജറാത്ത് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകള്‍ അരവിന്ദ് കെജ്രിവാളിന് നല്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം റദ്ദാക്കിയ വിധി പുനപരിശോധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

🙏പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തന്നെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ലമെന്റി ജനാധിപത്യത്തിന്റെ അന്ത്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

🙏വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

🙏രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍. നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്.

🙏ഹരിയാനയിലെ യമുനാനഗറില്‍ വ്യാജമദ്യം കഴിച്ച് ആറു പേര്‍ മരിച്ചു. യമുനാനഗര്‍ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛര്‍ദിലും അനുഭവപ്പെട്ട് ചികിത്സ തേടിയത്.

🙏നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. രാജസ്ഥാനില്‍ നിന്നുള്ള ഒരു ഡോക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും തോറ്റാല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

🙏ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

🇦🇽 അന്തർദേശീയം 🇦🇺

🙏ഇസ്രയേല്‍- ഹമാസ് തെരുവുയുദ്ധം തുടരുന്നതിനിടെ വടക്കന്‍ഗാസയില്‍നിന്നു കൂട്ടപലായനം. ഇന്നലെ മാത്രം അരലക്ഷത്തോളം പേര്‍ കൂടി പലായനം ചെയ്തുവെന്ന് യുഎന്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 10,812 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 40 % കുട്ടികളാണ്.

🙏വെസ്റ്റ് ബാങ്കിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം. ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

🙏ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി തടസപ്പെട്ടു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇതിന് പിന്നില്‍ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു.

കായികം 🏏

🙏സന്തോഷ് ട്രോഫി ഇനിമുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടുമെന്ന് എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഫിഫ അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയകരമായെന്നും ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഇന്ത്യയിലെത്തുമെന്നും കല്യാണ്‍ ചൗബെ വ്യക്തമാക്കി.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ ഉറപ്പാക്കിയും ഒപ്പം പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയും ന്യൂസിലാണ്ട്.

🙏46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായ ശ്രീലങ്കയെ 23.2 ഓവറില്‍ അഞ്ച് വിക്കറ്റിന് തകര്‍ത്തോടെയാണ് കിവീസ് ആദ്യ നാലിലെ അവസാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്.

🙏 പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ഇനി കിവീസിനെ മറികടക്കാനാവൂ.

🙏 ന്യൂസിലാണ്ട് നാലാം സ്ഥാനക്കാരായി സെമിയിലെത്തിയാല്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയാകും എതിരാളികള്‍.

Advertisement