തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനയിൽ ഇ ഡി കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. പ്രധാനപ്പെട്ട പല രേഖകളും ബാങ്കിൻറെ ഫയലുകളിലും രജിസ്റ്ററുകളിലും ഇല്ലെന്ന് ഇ.ഡി കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ വ്യക്തതയില്ലാത്തതാണെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു. 40 മണിക്കൂറിൽ അധികമാണ് പരിശോധന നീണ്ടു വന്നത്. കണ്ടെത്തിയ രേഖകളും ഒപ്പം മൊഴിയും അന്വേഷണസംഘം വിശദമായി പരിശോധിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കും. ആരോപണ വിധേയനും കണ്ടല സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡന്റുമായ എൻ. ഭാസുരാക്കൻ ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഭാസുരാങ്കനെ ചോദ്യം ചെയ്തതിനുശേഷം ആകും ഇ.ഡിയുടെ തുടർ നടപടികൾ.