കുതിര്‍ത്ത ബദാമാണോ വാള്‍നട്സാണോ ആരോഗ്യത്തിന് മികച്ചത്?

Advertisement

നിരവധി ആരോഗ്യ ഗുണങ്ങളുളള നട്സുകളാണ് ബദാമും വാള്‍നട്സും. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഇവ.

ബദാമും വാള്‍നട്സും കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. എന്നാല്‍ കുതിര്‍ത്ത ബദാമാണോ വാള്‍ നട്സാണോ ആരോഗ്യത്തിന് മികച്ചത്?

ഒന്നിലധികം പോഷകങ്ങള്‍ നിറഞ്ഞതാണ് ബദാം. നാരുകള്‍, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ വാള്‍നട്സ് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കുതിര്‍ത്ത വാള്‍നട്സ് കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

കുതിര്‍ത്ത ബദാമും കുതിര്‍ത്ത വാള്‍നട്സും ഒരുപോലെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രണ്ടും ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. എന്നാല്‍ ബദാമില്‍ ഇല്ലാത്ത ഒമേഗ 3 ഫാറ്റി ആസിഡ് വാള്‍നട്സില്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ആണെങ്കിലോ വിറ്റാമിന്‍ ഇയും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇതില്‍ നമ്മുക്ക് വേണ്ടത് എന്താണോ അതിനനുസരിച്ച്‌ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Advertisement