സിപിഎം നേതാവിന് എസ്‍‍ഡിപിഐ നേതാക്കളുമായുള്ള ബിസിനസ് ബന്ധം,ഒടുവില്‍ നടപടിയുമായി പാര്‍ട്ടി

Advertisement

ആലപ്പുഴ. സിപിഎം നേതാവിന് എസ്‍‍ഡിപിഐ നേതാക്കളുമായുള്ള ബിസിനസ് ബന്ധം വിവാദമായി. നടപടിയെടുത്ത് പാർട്ടി നേതൃത്വം.ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചിരിക്കയാണ് ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി. 9 മാസക്കാലമായുള്ള പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിലാണ് പാർട്ടി നടപടി. സിപിഎം നേതാക്കൾക്കുള്ള എസ്ഡിപിഐ ബന്ധത്തെ തുടർന്ന് ചെങ്ങന്നൂരിലെ 50 ലധികം പേർ പാർട്ടി വിടുന്നതായി ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷം ആയിരിക്കും തുടർനടപടി.

Advertisement