യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് ബന്ധുക്കളുടെ പരാതി

Advertisement

കടുത്തുരുത്തി: കോതനല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. കുറുമുള്ളൂർ മുടിയാട്ട് വീട്ടിൽ എം വി പ്രജിതയാണ്(23) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് പ്രജിതയെ ഭർത്താവ് വി എസ് അനീഷിന്റെ വീട്ടിലെ കിടപ്പ് മുറിയിൽ പ്രജിതയെ മരിച്ച നിലയിൽ കണ്ടത്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിലേക്ക് പോയ പ്രജിതയെ അനീഷ് ഭീഷണിപ്പെടുത്തി തിരിച്ച് ചെല്ലാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് സഹോദരൻ പ്രജിതയെ ഭർതൃവീട്ടിൽ കൊണ്ടുവിട്ടു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പ്രജിത തൂങ്ങിമരിച്ചതായി അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Advertisement